Wednesday, November 23, 2011

You too Bruttus?


കുട്ടി സ്രാങ്ക് - കഥ

നായകനാണ് ജനം. ജനമനസ്സാണ് നായകന്‍.

നായകന്‍ പല പല ഘട്ടങ്ങളിലൂടെ കടന്നു പോവുന്നു. ആദ്യ ഘട്ടത്തില്‍ എങ്ങിനെ ഹിന്ദു മഹാ സഭയില്‍ നിന്നും കൊഴിഞ്ഞു പോക്കുകള്‍ ഉണ്ടായിയെന്ന് സംവിധായകന്‍ നമ്മളെ ഉത്ബുദ്ധരാക്കുന്നു. ബുദ്ധ മതം ജനിച്ചതെങ്ങിനെയെന്നും അതിന്റെ പ്രസക്തി എന്താണെന്നും മനസിലാക്കി തരുന്നു. നായകന് ബുദ്ധമത നായികയോട് സാഹോദര്യ സ്നേഹം.

രണ്ടാം ഘട്ടം ക്രിസ്ത്യാനികളുടെ വരവും പ്രസക്തിയും? നായകന്‍ നസ്രാണികളുടെ കലകളിളുടെ കൌതുകത്തോടെ ഊളിയിടുന്നു. സഭയ്ക്ക് കുഞ്ഞാടുകളുടെ മേലുള്ള ആധിപത്യം നായകന് പിടിക്കുന്നില്ല. സഭയ്ക്കും കലയ്ക്കും തമ്മില്‍ കടപ്പുറത്ത് വെച്ചുള്ള ബന്ധം പോലുമില്ലെന്ന് പറഞ്ഞു തരുന്നു. സഭയുടെ തന്പ്രമാധിത്വം നായകന്‍ ചോദ്യം ചെയ്യുന്നു. സഭയുടെ കള്ളക്കളികള്‍ നായകനെ വിമ്മിഷ്ടപ്പെടുത്തുന്നു. നായകന്‍ സഹികെട്ട് ദൈവത്തെ പോലും ചോദ്യം ചെയ്യന്നു. അങ്ങിനെ നായികയ്ക്ക് നായകനെ പെരുത്ത്‌ ഇഷ്ടം. സര്‍വതും സമര്‍പ്പിക്കാന്‍ തയ്യാറാവുന്ന നായികയെ നായകന് തിരസ്കരിക്കുന്നു. നായികയും നായകനും തമ്മിലടുക്കാന്‍ വിലങ്ങു തടിയായി നിന്ന ദുഷ്ട കുഞ്ഞാടിനെ നയിക വിഷം കൊടുത്തു കൊല്ലുന്നു.

നായകന്‍ യാത്ര തുടരുന്നു. ഇപ്രാവശ്യം ഒരു വിഭാഗം ഹൈന്ദവ വിഭാഗത്തിലെ തൊട്ടു കൂടായ്മയിലേക്കും അന്ധ വിശ്വാസങ്ങളിലെക്കുമാണ് നായകന്‍ നടന്ന് കയറുന്നത്. സവര്‍ണരെന്ന് കരുതുന്നവര്‍ ചവറ്റു കൊട്ടയിലിട്ടു തീണ്ടാന്‍ അറയ്ക്കുന്ന ജനവിഭാഗത്തെ (നായികയെ) നായകന്‍ സ്വീകരിക്കുന്നു.

കഥ കഴിഞ്ഞിട്ടില്ല. നായകന് യാത്ര തുടരാന്‍ മോഹം. വീണ്ടും ചവിട്ടു നാടകം കളിക്കാന്‍ ആഗ്രഹം. അങ്ങിനെ യാത്ര തുടരാന്‍ തുനിയവെ സംവിധായകന്‍ ഒരു മുട്ടന്‍ പണി കൊടുത്ത്‌ നായകനെ കരിക്കട്ടയാക്കുന്നതോടെ കഥ (അ)ശുഭ പര്യവസായി ആവുന്നു.

What the director was trying to convey in this story is dubious but not so vague. There are third rate lip action movies in which the writer puts the hero from one community to abuse the same community so as to get away from the wrath of its followers/devotees. Kind of hitting below the belt. In this movie Shaji N. Karun does the same shrewdly wrapping everything in so called art movie label. There are known concentrated attempts by certain community news papers and certain leaders to attack and degrade another community and its actions. But an attempt from a 'thus far respected, respectable Shaji N Karun? Cant believe.

Saturday, October 30, 2010

Collective Conscience

I used to wonder how do we people get a collective decision and reach an identical mandate. In this age of electronic and print media, it may be justified in the case of urban population. But how do people in remote villages get to make the same decision unilaterally? Where most of them do not have even electricity!
Happened to read an interesting article sent to me by one of my childhood friends:

Mind-to-Mind Connection: How to Influence People With Your Mind
By Jim Frances 
I have had long thought on this subject ever since the UPA govt came to power with a thumping victory surprising everyone, even the smartest of the exit poll analyst in India. And I have had a similar view on the subject that all our minds are interconnected and ones thought can influence the society as a whole. At times I used to feel guilty of not doing anything concrete for the society. And now, if you too have such guilty feeling, I would say you don’t have to, for your thoughts alone would do great service to the nation!

‘It is rather like the invisible connection between the earth's magnetic field and every magnetic compass on earth. They are interconnected’
Comments are invited..

kelx39@gmail.com

Sunday, October 24, 2010

നിമിഷങ്ങള്‍

നീര്‍ പളുങ്കുകള്‍ ചിതറി വീഴും പോല്‍
നിമിഷ സാഗര തിരകള്‍ മാഞ്ഞു മാഞ്ഞു പോവുന്നു....
ആരെങ്കിലും ഒരു കയ്യ് തരൂ please...
ഒരു തടയിടാന്‍!!

Sunday, June 13, 2010

Nothing else matters......

Never cared for what they say..
Never cared for games they play…
Never cared for what they do….
Never cared for what they know…
I’ve trusted in who I am
n I’m trusting in what I do….
n NOTHING ELSE MATTERS……

{courtesy Metallica}

Wednesday, March 31, 2010

Tuesday, February 9, 2010

Who is who..


"പറങ്കികളുടെ വരവിനാല്‍ നാട് അശുദ്ധമായത് കണ്ട്‌
കാവിലമ്മമാര്‍ ഉറഞ്ഞു തുള്ളുന്നത് എന്‍റെ മനസ്സ് കാണുന്നു.
അവരുടെ വേദന ഞാനറിയുന്നു." (സാമൂതിരി - കുഞ്ഞാലി മരയ്ക്കാര്‍ സീരിയലില്‍ നിന്ന്)


പറങ്കികള്‍ എന്നാല്‍ - വിദേശികള്‍

മധ്യ പൂര്‍വ ദേശത്തെ ആര്യന്മാര്‍ ആവണം ആദ്യത്തെ പറങ്കികള്‍. അവരാണല്ലോ ഈ ദേശത്തെ ആദ്യത്തെ അധിനിവേശക്കാര്‍. അവരുടെ വരവിലും കാവിലമ്മമാര്‍ ഉറഞ്ഞു തുള്ളിക്കാണുമോ ആവോ? പിന്നെ കടല്‍ കടന്നു വന്നത് തോമ ശ്ലീഹ അത് കഴിഞ്ഞു വന്നു ബാര്‍ബര്‍ പറങ്കി പിന്നെ അറബി പറങ്കികള്‍.. വന്നവര്‍ വന്നവര്‍ തദ്ദേസികളായി കാവുകളില്‍ സ്വയം പ്രതിഷ്ട്ടിച്ചു - കാവുകള്‍ മലീമസമായി, അങ്ങിനെ ഒരു കാവ്‌ ഈയടുത്ത്‌ ശുദ്ധികര്മം ചെയ്യപ്പെട്ടു(ഒരു ബാര്‍ബരി കാവ്). പിന്നീട് കറുത്ത സ്വര്‍ണ്ണം തേടിയെത്തിയ പോര്ച്ചുഘീസ് പറങ്കികളെ മുന്‍കാല പല പറങ്കികള്‍ ചേര്‍ന്ന് പ്രതിരോധിക്കാന്‍ ഒരു വിഫല ശ്രമം നടത്തിയെങ്കിലും അവരും ഇടിച്ചു കയറി. എല്ലാ മുന്‍കാല പിന്കാല പറങ്കികളും സ്വത്തും പണവും ഭൂമിയും കാവുകളും പങ്കിട്ടെടുത്തങ്ങിനെ വിഹരിക്കുമ്പോള്‍ പാവം ആദിവാസി (ആദ്യമായി വസിച്ചിരുന്നവര്‍) ഇന്നും ഒരു തുണ്ട് ഭൂമിക്കായി കയ്യേറ്റങ്ങള്‍ നടത്തി ജയിലുകളില്‍ കയറി ഇറങ്ങുന്നു.


സാമൂതിരി ആണേ കുഞ്ഞാലി മരയ്ക്കാരണേ.. ടിപ്പു സുല്‍താന്‍ ആണേ ഞങ്ങള്‍ പല പല പറങ്കി ഏകോപന സമിതി സത്യം ചെയ്യുന്നു.. ഇനിയൊരു കയ്യേറ്റം ഞങ്ങള്‍ ചെറുക്കും. അത് സ്മാര്‍ട്ട്‌ സിറ്റി ആയാലും ശരി ആദിവാസികള്‍ ആയാലും ശരി..