Wednesday, December 2, 2009

Warning letter

എന്ന് മുതലാണ്‌ ഞാന്‍ അവരുടെ ആരാധകനായത്? അധികം നാളായിട്ടില്ല തീര്‍ച്ചയായും റിയാലിറ്റി ഷോകളില്‍ അവര്‍ ഭാഗമായതിനു ശേഷമാവണം. മുന്‍പൊക്കെ അവരുടെ പാട്ടിനു അത്രയ്ക്കൊരു ഭാവം തോന്നിയിട്ടില്ല, നന്നായിട്ട് പാടും അത്ര തന്നെ. ഭാവ ഗായിക അത് സുജു തന്നെ. ഓരോ വരികളിലും അവരുടെ വൈകാരിക അര്‍പ്പണം ഒന്ന് വേറെ തന്നെ. പക്ഷെ ചിത്ര ഒരു സംഭവമാണെന്ന തിരിച്ചറിവിന് റിയാലിറ്റി ഷോകളിലെ അവരുടെ സാന്നിധ്യം എന്നെ വളരെയേറെ സ്വാധീനിച്ചു. എന്തൊരു എളിമയാണവരുടെ ഓരോ മോഴികള്‍ക്കും! പഴയ പാട്ടുകള്‍ അവര്‍ പാടി കേട്ടപ്പോള്‍ മധുരവും ലാവണ്യവും ആയിരം മടങ്ങ്‌ കൂടിയ പോലെ തോന്നി. പ്രത്യകിച്ച് P. Leela പാടിയ 'താമസ്സാ നദിയുടെ തീരത്തൊരു നാള്‍ തപസ്സിരുന്നൊരു...' അത് ചിത്ര പാടിയപ്പോള്‍ oh my God it was awsome..I jus fell flat. പിന്നെ the corrections that she gives.. ഓരോ detail ഉം പറഞ്ഞു മനസ്സിലാപ്പിക്കുന്ന രീതി - ഓരോ കുനു കുനു സംഗതികളും എത്ര വ്യക്തമായിട്ടാണവര്‍ പറഞ്ഞു കൊടുക്കുന്നത്. അങ്ങിനെ അങ്ങിനെ എനിക്കിപ്പോള്‍ അവരുടെ ക്ലോസപ്പ് കണ്ടാല്‍ മതി അവര്‍ മാത്രം പാടുന്നത് കേട്ടാല്‍ മതിയെന്നായി.


ഇത്രയും പറഞ്ഞത് ഈയുള്ളവനെ പോലെ എത്രയോ കാതം ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ കുടിയേറിയിട്ടുണ്ടാവണം! ആ ചിത്രയെയാണ് ആ അലവലാതി സംഗതി വീരന്‍ മാന്തി പറിക്കുന്നത്‌. നിങ്ങള്‍ എന്‍റെ ചങ്കിനെയാണ് തോണ്ടുന്നത് സുഹൃത്തേ.. ഒരു വട്ടം ക്ഷമിച്ചു രണ്ട് വട്ടം ക്ഷമിച്ചു.. ഇതിപ്പോ ദിവസ്സേനെ നിങ്ങളതൊരു വഴിപാടാക്കിയിരിക്കുന്നു!!!

And hereby I am giving you a warnin letter!! If you repeat this one more time.. guess what i'm gonna do.. ഞാന്‍ എന്‍റെ റിമോട്ടിന്‍റെ trigger വലിക്കും. Mind it....


kelx39@gmail.com
http://twitter.com/kelx39
http://kelx39.wordpress.com