Saturday, October 10, 2009

വാടി കരിഞ്ഞ ഒരു സുഹൃത്ത് ബന്ധം

St. Alberts ല് ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലം, പബ്ലിക് സ്കൂള് കുട്ടികളും മലയാളം മീഡിയം കുട്ടികളും ഒന്ന് ചേര്ന്ന് ഒരുമിച്ചു പഠിയ്ക്കുമ്പോള് ഉണ്ടാവുന്ന പരസ്പര ബഹുമാനങ്ങളില് ഉരിയുന്ന അപൂര്വ്വം സുഹൃത്ബന്ധങ്ങളില് ഒന്നയിരുന്നിരിയ്ക്കണം ഞങ്ങളുടേത്. അവന് മുരളി, ത്രിപ്പൂണിത്തുറയില് നിന്നും വന്നിരുന്ന ബ്രാഹ്മണ കുടുംബത്തില് പെട്ട തല തെറിച്ചവന്! എനിക്കവന്റെ ഇംഗ്ലീഷിലുള്ള ക്രിക്കറ്റ് കമന്റി കേള്ക്കാന് വളരെ ഇഷ്ട്ടമായിരുന്നു. ഞാനാണെങ്കില് Alberts ഹൈസ്കൂളില് തന്നെ പഠിച്ചു എല്ലാ താന്തോന്നി തരങ്ങളിലും ഡിഗ്രി എടുത്ത് ഡിഗ്രിക്ക് ചേര്ന്ന, പോഞ്ഞിക്കര (bolghatty) എന്ന ദ്വീപില് നിന്നും വന്നിരുന്ന ഒരു പറങ്കി ചെറുക്കന്. അവന് എന്നെ ഏതോ മാഫിയ കുടുംബത്തിലെ ചെറു മകനെ കൂട്ടായിരുന്നു കണ്ടിരുന്നതെന്നാണ് എനിക്ക് തോന്നിയിരുന്നത്. അവന് എപ്പോഴൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നപ്പോഴും അവനെന്നെയും കൂട്ടുമായിരുന്നു. ഒരു പരിധി വരെ എന്റെ സാന്നിധ്യം ഞാനറിയാതെ തന്നെ എങ്ങിനെയോ സാധൂകരിക്കുമായിരുന്നു. എന്തുമാതിരി സുഖിപ്പിക്കലയിരുന്നു അവന്റ്റത് .. അവന് പറയുമായിരുന്നു 'എന്ത് ചിരിയാ നിന്റെ .. എന്ത് മണമാ നിന്റെ മുടിയ്ക്ക് .. സുഖിപ്പിയ്ക്കല്ലേ മോനെ എന്ന് പറയുമെങ്കിലും ഇന്നും എനിയ്ക്കിഷ്ടമാണ് അവന്റെ കുറുമൊഴികള്. എന്നെ ഇത്രയും സുഖിപ്പിചിരുന്നൊരു കൂട്ടുകാരന് വേറെ ഉണ്ടായിട്ടില്ല. ഒരിയ്ക്കല് ആദ്യമായിട്ട് അവനുമായിട്ടവന്റെ വീട്ടില് പോയപ്പോള് ഒരു കൊച്ചു രാജകുമാരനെന്നോണമായിരുന്നു അവന് അവന്റെ പാട്ടിയ്ക്കും, കൊച്ചു പെങ്ങള്ക്കും പരിചയപ്പെടുത്തിയത്. അവനെന്നെ അത്രയ്ക്കും ഇഷ്ടമായിരുന്നു.

വര്ഷങ്ങള്ക്കു ശേഷം എന്റെ പ്രിയ കൂട്ടുകാരന് മുരളിയുടെ ധാരുണ മരണം ഞാനറിഞ്ഞു. വെള്ളമടിച്ചു വെള്ളമടിച്ചു ചോര ശര്ധിച്ചവന് മരിച്ചു.

എന്തായിരുന്നു അവന്റെ പ്രശ്നമെന്നറിഞ്ഞില്ല. പ്രണയ നൈരശ്യമായിരിക്കണം. അന്നും അവന്റെ ചില്ലറ പ്രേമങ്ങളില് എന്റെ ഉപദേശം അവന് തേടുമായിരുന്നു.
ഒരുപക്ഷെ ഞാനവന്റ്റെ വിളിപ്പാടകലെ ഉണ്ടായിരുന്നെങ്കില് ഒരു പ്രിയ സുഹൃത്തിനെ എനിയ്ക്ക് നഷ്ട്ടമാവില്ലയിരുന്നു. ഡിഗ്രിയ്ക്ക് ശേഷം ഞാന് ഗള്ഫ് എന്ന ജയിലിലെയ്ക്കും അവന് SBT എന്ന വട വനത്തിലും ചേക്കേറി. പിന്നീട് ഞാനവനെ കണ്ടിട്ടില്ല.

2 comments:

Unknown said...

Not bad

Bolghatty said...

A human being needs some one to open his heart. If you friend had a friend to whom he could talk freely, may be he would have been alive.